ആലപ്പുഴയില്‍ കൂടുതല്‍ ഇടങ്ങളില്‍ പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ഇറച്ചി,മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ കൂടുതല്‍ ഇടങ്ങളിലേത്ത് പക്ഷിപ്പനി പടര്‍ന്നതായി സംശയം. ആദ്യം സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകള്‍ക്ക് പിന്നാലെ സമീപ പഞ്ചായത്തുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി സംശയിക്കുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭോപ്പാലിലെ ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്.

പക്ഷിപ്പനിയെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതുവരെ 17,480 താറാവുകളെയാണ് കൊന്ന് മറവ് ചെയ്തത്. താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. 34 തദ്ദേശസ്ഥാപനങ്ങളിലാണ് ഏപ്രില്‍ 26 വരെ നിരോധനം ഏര്‍പ്പെടുത്തിയത്.

കേരളത്തില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്‌നാടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള വളര്‍ത്തു പക്ഷികളും മുട്ടകളും കയറ്റി തവരുന്ന വാഹനങ്ങള്‍ തിരിച്ചയക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here