നടുറോഡില്‍ പിറന്നാള്‍ ആഘോഷിച്ച പ്രതികള്‍ മുങ്ങി; അറസ്റ്റിലായത് ഡിവൈഎഫ്ഐ നേതാവ് ഷിയാസ് മാത്രം
നടുറോഡില്‍ കേക്ക് മുറിച്ച് പിറന്നാഘോഷിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍. ഒരു പ്രതി ഷിയാസ് ഇന്നലെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികള്‍ മുങ്ങിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപമായിരുന്നു ആഘോഷം. ശബ്ദശല്യമുണ്ടാക്കി കാര്‍ റാലിയുടെ അകമ്പടിയോടെയാണ് യുവാക്കള്‍ എത്തിയത്
ഇടത് പ്രവര്‍ത്തകരുടെ ക്ലബ് ആയ കമ്മട്ടിപാടമാണ് പത്തനംതിട്ടയില്‍ പരിപാടി സംഘടിപ്പിച്ചത്. കണ്ടാലറിയാവുന്ന 20 പേരാണ് പ്രതികള്‍.
ഇത് മൂന്നാം തവണയാണ് നടുറോഡില്‍ മാര്‍ഗതടസമുണ്ടാക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഷിയാസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇയാള്‍ വിദേശത്തായിരുന്നു. തിരിച്ചുവന്ന ശേഷമാണ് പിറന്നാള്‍ പൊടിപൊടിപ്പന്‍ ആഘോഷമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here