ബിഷപ്പ് കെ.പി.യോഹന്നാന്‍റെ ഭൗതിക ശരീരം 20ന് നാട്ടിലെത്തിക്കും; ഒന്നാംഘട്ട സംസ്കാര ശുശ്രൂഷകൾ അര്‍പ്പിച്ചത് ഡാലസിൽ; അന്ത്യകർമ്മങ്ങൾ തിരുവല്ല ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

ഡാലസ്‌: കാറപകടത്തിൽ മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യൂഹാൻ മെത്രാപ്പോലീത്തയുടെ ( ബിഷപ്പ് കെ.പി.യോഹന്നാൻ) ഭൗതിക ശരീരം ഈ മാസം 20 ന് തിരുവല്ലയിൽ എത്തിക്കും. ശവസംസ്കാര ശുശ്രൂഷയുടെ ആദ്യഘട്ടം ഇന്നലെ രാവിലെ ഡാലസ് വിൽസ് പോയിന്റ് സെന്റ്റ് പീറ്റേഴ്സ് ബീലീവേഴ്സ് ചർച്ചിൽ നടന്നു. കൊളംബോ – കിഗാലി ഭദ്രാസന ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മികനായിരുന്നു.

വിവിധ സഭകളിൽപ്പെട്ട വൈദികരും ബിഷപ്പുമാരും ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയിരുന്നു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കര്യൻ ആദരാജ്ഞലികൾ അർപ്പിക്കാൻ ഡാലസിൽ എത്തിയിരുന്നു. മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20നു തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററില്‍ പൊതുദർശനത്തിന് വയ്ക്കും. അന്ത്യകർമ്മങ്ങൾ തിരുവല്ല ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും

ഈ മാസം ഏഴിന് പ്രഭാത നടത്തത്തിനിടയിലാണ് ഡാലസിലെ സഭാ ആസ്ഥാനത്തിനടുത്ത് വെച്ച് കാറിടിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടയിലാണ് അന്ത്യമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top