‘മണിപ്പൂര്‍ കലാപത്തെപ്പറ്റി ചോദിക്കണമായിരുന്നു’; പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയ ബിഷപ്പുമാര്‍ക്കെതിരെ ബിനോയ്‌ വിശ്വം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിനെന്ന് ബിഷപ്പുമാര്‍ ചോദിക്കണമായിരുന്നെന്ന് ബിനോയ്‌ വിശ്വം ആരോപിച്ചു. എം.എസ്.ഗോള്‍വല്‍കര്‍ എഴുതിയ വിചാരധാരയില്‍ ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്നത് വായിച്ചാല്‍ ആര്‍ എസ് എസ് അജണ്ട മനസിലാകുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

ആദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്. സഭാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി 60 പേരാണ് വിരുന്നില്‍ പങ്കെടുത്തത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷന്മാരെയാണ് വിരുന്നിന്ന് ക്ഷണിച്ചത്. മണിപ്പൂര്‍ വിഷയം ചര്‍ച്ചയായില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കം പ്രതീക്ഷ നല്‍കുന്നതാണെന്നും സഭാധ്യക്ഷന്മാര്‍ വിരുന്നിന് ശേഷം പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top