വയനാട്ടില്‍ സുരേന്ദ്രന്‍; കൊല്ലത്ത് കൃഷ്ണകുമാര്‍; എറണാകുളത്ത് രാധാകൃഷ്ണന്‍; ആലത്തൂരില്‍ സരസു; നാല് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളായി
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിക്കാനുണ്ടായിരുന്ന നാല് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാര്‍ഥി. എറണാകുളത്ത് പിഎസ്സി മുന്‍ ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ മല്‍സരിക്കും. കൊല്ലത്ത് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറും ആലത്തൂരില്‍ ടി.എന്‍.സരസുവും മല്‍സരിക്കും.
മേനക ഗാന്ധിക്ക് സുല്‍ത്താന്‍പുരില്‍ സീറ്റ് നല്‍കി. മകന്‍ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല. വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തില്‍ ജിതിന്‍ പ്രസാദ മല്‍സരിക്കും. മണ്ഡി സീറ്റില്‍ കങ്കണ റണൗട്ട് സ്ഥാനാർത്ഥിയാകും.
കാണ്‍പുര്‍ എം.പി സത്യദേവ് പച്ചൗരി സ്ഥാനാർത്ഥിയാകില്ല. ബി.ജെ.പിയിലേക്ക് തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ സ്ഥാനാർത്ഥിയാകും. സമ്പല്‍പുര്‍ ധര്‍മേന്ദ്ര പ്രധാനും, പട്ന സാഹിബില്‍ രവിശങ്കര്‍ പ്രസാദും മല്‍സരിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here