മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞൈടുപ്പുകളില്‍ ബിജെപി മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുന്നേറ്റം. ഉത്തർപ്രദേശിലെ ഒമ്പത്, രാജസ്ഥാനിൽ ഏഴ്, ബീഹാറിലെ നാല്, കേരളത്തിലെ മൂന്ന് (വയനാട് ലോക്സഭ ഉൾപ്പെടെ) സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ബിജെപി സഖ്യത്തിൻ്റെ മുന്നേറ്റം. ഉത്തർപ്രേദേശിലെ കതേഹാരി, ഗാസിയാബാദ്, മജവാൻ, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ആറ് നിയമസഭാ സീറ്റുകളിൽ ബിജെപിയും സഖ്യകക്ഷിയായ ആർഎൽഡിയുമാണ് മുന്നേറുന്നത്. മൂന്നിടത്ത് ഇൻഡ്യ സഖ്യത്തിലെ സമാജ്‌വാദി പാർട്ടിയും ലീഡ് ചെയ്യുന്നു.
Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന
ബീഹാറിലെ മൂന്ന് സീറ്റുകളളില്‍ ബിജെപിയും എൻഡിഎ സ്ഥാനാർത്ഥികളുമാണ് മുന്നിട്ട് നിൽക്കുന്നത്. ബിഹാറിലെ തരാരി, ബെലഗഞ്ച്, ഇമാംഗഞ്ച് സീറ്റുകളിൽ എൻഡിഎ സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുമ്പോൾ രാംഗഢിൽ ബഹുജൻ സമാജ് പാർട്ടിയാണ് (ബിഎസ്പി) ലീഡ് ചെയ്യുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളിൽ ജുൻജുനു, രാംഗഢ്, ദിയോലി – ഉനിയാര, ഖിൻസർ എന്നിവ ബിജെപി വിജയിച്ചു. ദൗസയിൽ കോൺഗ്രസ് മുന്നിലാണ്., സലുംബറിലും ചൗരാസിയിലും ബിഎപിയും ലീഡ് ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പ് ഏഴ് സീറ്റുകളിൽ നാലെണ്ണത്തിൽ കോൺഗ്രസായിരുന്നു വിജയിച്ചത്. അതേസമയം ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചിരുന്ന ബിജെപി കോൺഗ്രസിൽ നിന്നും മൂന്ന് സീറ്റുകൾ പിടിച്ചെടുക്കു. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ ഭാരത് ആദിവാസി പാർട്ടിയും (ബിഎപി) ഒരെണ്ണം രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും (ആർഎൽപി) വിജയിച്ചിരുന്നു.
Also Read: മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘മഹായുതി’; ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ ‘ഇൻഡ്യ’; ആദ്യ ഫലസൂചനകൾ
കേരളത്തിലെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (പാലക്കാട്), സിപിഎം ( ചേലക്കര) എന്നിവർ മണ്ഡലം നില നിർത്തി. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തിയതിനെ തുടർന്ന് ഒഴിഞ്ഞ വയനാട്ടിൽ പ്രീയങ്ക ഗാന്ധി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. 382975 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here