‘കാലഹരണപ്പെട്ടത് എംഎം ഹസനെ പോലുള്ള നേതാക്കള്‍’; പിതൃനിന്ദ വിവാദത്തില്‍ മറുപടിയുമായി അനില്‍ ആന്റണി; ‘ദല്ലാള്‍ നന്ദകുമാറിനെ വെറുതേ വിടില്ല’

പത്തനംതിട്ട: താന്‍ പിതൃനിന്ദ നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ പരാമര്‍ശത്തിന് മറുപടിയുമായി പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. കാലഹരണപ്പെട്ടവര്‍ എന്ന് ഉദ്ദേശിച്ചത് ഹസനെപ്പോലെയുള്ള നേതാക്കളെയാണെന്നും എണ്‍പത് വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റ് എന്നും അനില്‍ ആന്റണി വിമര്‍ശിച്ചു. സംസ്കാരമില്ലാത്ത സംസാരമാണ് ഹസന്‍റെത്. അതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ടിജി നന്ദകുമാറിനെതിരെയും അനില്‍ പ്രതികരിച്ചു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതേ വിടില്ലെന്ന് വ്യക്തമാക്കി. നിയമപരമായ നടപടിയാണോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു അനിലിന്‍റെ മറുപടി. കർമം പോലെ കാര്യങ്ങൾ വന്നോളും. പ്രകാശ് ജാവഡേക്കറെയും നന്ദകുമാർ കബളിപ്പിച്ചിട്ടുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ജാവഡേക്കറുമായി സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. അഭിഭാഷകനാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് നന്ദകുമാര്‍. അയാള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും വാങ്ങിയെന്നായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചത്. അനില്‍ ആരോപണങ്ങള്‍ നിഷേധിച്ചതോടെ തെളിവുകള്‍ പുറത്തുവിടുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top