തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, മുരളീധരന്‍ ആറ്റിങ്ങലില്‍, ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍; 195 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഡല്‍ഹി : കേരളത്തിലേതുള്‍പ്പെടെ 195 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണസിയില്‍ മത്സരിക്കും. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് സീറ്റ് നല്‍കിയിട്ടില്ല. സുഷമാ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജാകും ന്യൂഡല്‍ഹി സീറ്റില്‍ മത്സരിക്കുക. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 47 യുവാക്കളും 28 വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ട്. തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിനാല്‍ സസ്‌പെന്‍സ് ഇപ്പോഴും നിലനില്‍ക്കുകയാണ്.

കേരളത്തിലെ 12 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങല്‍ – വി മുരളീധരന്‍, തൃശൂര്‍ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട – അനില്‍ ആന്റണി, കോഴിക്കോട് – എം ടി രമേശ്, കാസര്‍കോഡ് – എം എല്‍ അശ്വനി, പാലക്കാട് – സി കൃഷ്ണകുമാര്‍, കണ്ണൂര്‍ – സി രഘുനാഥ്, വടകര – പ്രഫുല്‍ കൃഷ്ണന്‍, മലപ്പുറം – ഡോ അബ്ദുല്‍ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം എന്നിവര്‍ മത്സരിക്കും. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതാണ് പട്ടികയിലെ അപ്രതീക്ഷിത പ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top