സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും; ഡല്‍ഹിക്ക് അടിയന്തരമായി എത്താന്‍ നിര്‍ദേശം നല്‍കി ബിജെപി കേന്ദ്രനേതൃത്വം
തൃശൂരില്‍ അട്ടിമറി വിജയത്തിന് പിന്നാലെ സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് അഭ്യൂഹം. അടിയന്തരമായി ഡല്‍ഹിക്കെത്താന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം സുരേഷ് ഗോപിക്ക് ലഭിച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ തുടങ്ങിയത്. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. അതിനിടയിലാണ് സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.
കേരളത്തിന് ഗുണം ലഭിക്കുന്ന രീതിയിലുളള പ്രവര്‍ത്തനത്തിന് അവസരം നല്‍കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയും കേന്ദ്രനേതൃത്വത്തിന്റെ മുന്നിലുണ്ട്. കേരളത്തില്‍ നിന്നുള്ള അട്ടമറി വിജയം സുരേഷ് ഗോപിക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ഒപ്പം തമിഴ്‌നാട്ടില്‍ നിന്നും ബിജെപിക്ക് എംപിമാരില്ല എന്നതും സുരേഷ് ഗോപിക്ക് ഗുണമാകും. ഇരു സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രധാന വകുപ്പ് തന്നെ സുരേഷ് ഗോപിക്ക് ലഭിക്കുമെന്നാണ് സൂചന.
നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രനേതാക്കളുമായി സുരേഷ് ഗോപിക്ക് അടുത്ത ബന്ധമാണുളളത്. ഇതും ഗുണമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് മികച്ച പ്രകടനം നടത്തിയ രാജീവ് ചന്ദ്രശേഖറും മന്ത്രിസ്ഥാനത്ത് തുടരാനാണ് സാധ്യത.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here