ബിജെപി പുറത്ത് വിട്ട വീഡിയോ തിരിച്ചടിച്ചു; ദൃശ്യങ്ങളിലുള്ളത് ഹരിയാനയിലെ ശോച്യാവസ്ഥ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി പുറത്തുവിട്ട വിഡിയോ തിരിച്ചടിക്കുന്നു. തലസ്ഥാനത്തെ റോഡുകളുടേയും അഴുക്കുചാലുകളുടേയും ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിച്ച വിഡിയോ എന്ന വ്യാജമാണെന്ന് വ്യക്തമായി. ഡൽഹി സർക്കാരിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടാൻ ഉപയോഗിച്ച ദൃശ്യങ്ങൾ ബിജെപി ഭരിക്കുന്ന ഹരിയാനയിലേതാണ് എന്നതിൻ്റെ തെളിവുകൾ എഎപി പുറത്തുവിട്ടു.

ഫരീദാബാദിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയ വഴി ഡൽഹിയിലേതെന്ന പേരിൽ പ്രചരിപ്പിച്ചത്. രണ്ട് യുവതികൾ തകർന്ന് കിടക്കുന്ന ​വെള്ളക്കെട്ടുള്ള റോഡിലൂടെ ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുന്നതിനിടയിലുള്ള സംഭാഷണമാണ് വിഡിയോയിൽ ഉള്ളത്. റോഡിൻ്റെ ശോച്യാവസ്ഥയെപ്പറ്റി പറയുന്ന വീഡിയോയിൽ ഡ്രൈവറും പങ്കു ചേരുന്നു. പത്ത് വർഷം മുമ്പ് നമ്മൾ ചെയ്ത തെറ്റാണ് ഈ അവസ്ഥക്ക് കാരണമായതെന്ന് ഡ്രൈവർ സ്വയം കുറ്റപ്പെടുത്തുന്നു. ഇപ്പോൾ മാറ്റത്തിനുള്ള അവസരമാണെന്ന് പറയുമ്പോൾ വിഡിയോ അവസാനിക്കുന്നു.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ എഎപി കേന്ദ്രങ്ങൾ വീഡിയോ പരിശോധിക്കുകയും ബിജെപി ഭരിക്കുന്നഫരീദാബാദിൽ നിന്നുള്ളതാണെന്ന വിവരം പുറത്ത് വിടുകയുമായിരുന്നു. എഎപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top