സിപിഎം – ആര്‍എസ്എസ് ഡീലെന്ന ആരോപണം മറികടക്കാന്‍ സര്‍ക്കാര്‍; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിന് എതിരെ റിവിഷന്‍ ഹര്‍ജി നല്‍കും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ച കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സനീഷ്‌കുമാര്‍ ജോസഫ്, സണ്ണി ജോസഫ്, സിആര്‍ മഹേഷ്, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രോസിക്യൂഷനെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്. കേസന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി കോടതി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പു കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമം ലംഘിച്ച് ഒരു വര്‍ഷവും ഏഴു മാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാലതാമസം കൃത്യമായി ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ല. ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ പത്രിക ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചതിന് തെളിവില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. കെ സുരേന്ദ്രന്‍ അടക്കം ആറ് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി വന്നത്.

ഇതോടെയാണ് സിപിഎം ആര്‍എസ്എസ് ഡീലെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയത്. ഇത് നേരിടാനാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top