ഡല്‍ഹി ബിജെപിയിലെ ജാതവമുഖം എഎപിയിൽ; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചടി
ബിജെപിയുടെ ജാതവ മുഖമായിരുന്ന പ്രമുഖ നേതാവ് പ്രവേഷ് രത്ൻ പാര്‍ട്ടി വിട്ടു. എഎപിയിലേക്ക് ആണ് കൂറുമാറിയത്. 20 വര്‍ഷമായി ഡല്‍ഹി നേതൃനിരയിലുള്ള നേതാവാണ് പാര്‍ട്ടി വിടുന്നത്. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ രാജ് കുമാർ ആനന്ദിനെതിരെ പട്ടേൽ നഗറിൽ ബിജെപിക്കായി മത്സരിച്ചത് പ്രവേഷ് രത്ൻ ആയിരുന്നു.
പട്ടേൽ നഗറിൽ 35 ശതമാനം വോട്ടുവിഹിതമാണ് അദ്ദേഹം നേടിയത്. രാജ് കുമാർ ആനന്ദ് ആണ് വിജയിച്ചതെങ്കിലും രണ്ടാം സ്ഥാനത്ത് പ്രവേഷ് ആയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആനന്ദ് രാജി വച്ച് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. കേജ്‌രിവാളിന്‍റെ നേതൃത്വവും നയങ്ങളുമാണ് ബിജെപി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ എന്നാണ് പ്രവേഷ് പറഞ്ഞത്.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ജാതവ് സമുദായത്തിന്‍റെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവർത്തിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here