ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; ഓപ്പറേഷന്‍ താമരയിലൂടെ എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുന്നതായി എഎപി

ഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിനെ തിഹാര്‍ ജയിലേക്ക് വിട്ടതിനുപിന്നാലെ ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. വിഷയം ഉന്നയിച്ചുകൊണ്ട് ലെഫ്. ഗവര്‍ണര്‍ വി.കെ.സക്‌സേനക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ലെഫ്. ഗവര്‍ണര്‍ നടപടികള്‍ ആരംഭിച്ചു.

അതേസമയം ബിജെപിയില്‍ ചേരാന്‍ കടുത്ത സമ്മര്‍ദം ഉള്ളതായി വെളിപ്പെടുത്തി എഎപി മന്ത്രി അതിഷി സിങ് രംഗത്തെത്തി. ഓപ്പറേഷന്‍ താമരയുടെ ഭാഗമായി 25കോടി വാഗ്ദാനം ചെയ്താണ് ബിജെപി സമീപിച്ചത്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം അറസ്റ്റിലാകുമെന്ന് ഭീഷണിയുണ്ട്. ആം ആദ്മി പാര്‍ട്ടിയിലെ പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടതായും അതിഷി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ബിജെപി തള്ളി. പരാതി കൊടുക്കാന്‍ വെല്ലുവിളിക്കുകയാണെന്നും പാര്‍ട്ടി പ്രതികരിച്ചു.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കേജ്‌രിവാളിനെ ഇന്നലെയാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഏപ്രില്‍ 15 വരെയാണ് കേജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടിരിക്കുന്നത്. കേസില്‍ കേജ്‌രിവാള്‍ കൈക്കൂലി ചോദിച്ചതായും ഇഡി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇഡി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ എടുക്കാനുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top