തിരുവനന്തപുരവും തൃശൂരും ഉറപ്പ്; ആറ്റിങ്ങലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷ; വോട്ട് ശതമാനം 20 കടക്കും; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ഉറപ്പെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം തൃശൂര്‍ സീറ്റുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇന്ന് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗം വിലയിരുത്തി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ 12000 വോട്ടൂകള്‍ക്ക് വിജയിക്കും. തൃശൂരില്‍ സുരേഷ് ഗോപിയും തെറ്റില്ലാത്ത ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ അട്ടിമറിയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ വി.മുരളീധരനും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും മികച്ച പ്രകടനം നടത്തി. 20 മണ്ഡലങ്ങളിലും നല്ല പ്രതികരണം വോട്ടര്‍മാരില്‍ നിന്നുണ്ടാകുമെന്നും ബിജെപി വിലയിരുത്തുന്നു. വോട്ട് ശതമാനം ഇത്തവണ 20 കടക്കുമെന്നാണ് അവകാശവാദം. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ അഞ്ച് സീറ്റ് ലഭിക്കുമെന്ന് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇരു മുന്നണികളുടെയും വര്‍ഗീയ വിഭജന രാഷ്ടീയം തള്ളി മോദിയുടെ ഗ്യാരണ്ടി ജനം ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരായ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കുപ്രചരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഫലം വരുന്നതോടെ കോണ്‍ഗ്രസിന് അടിതെറ്റും. സിപിഎം സര്‍ക്കാരിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here