കേരളത്തെ 31 ജില്ലകളാക്കി മാറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബിജെപി; തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയത്തിന് മാസ്റ്റര്‍പ്ലാന്‍

പാര്‍ലമെന്റ്റി രംഗത്ത് കേരളത്തില്‍ ഒരു ശക്തിയാകാന്‍ പുതുതന്ത്രവുമായി ബിജെപി. ജില്ലകളെ ജനസംഖ്യാടിസ്ഥാനത്തില്‍ വിഭജിച്ച് അതാതിടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനിച്ചത്. ഇത് പ്രകാരം വോട്ടര്‍മാരെ പത്ത് ലക്ഷമാക്കി വിഭജിച്ച് ഒരു ജില്ലയാക്കും. ഇങ്ങനെ കേരളത്തെ 31 ജില്ലകളാക്കി വിഭജിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. ഇന്നത്തെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാം എന്നാണ് കണക്കുകൂട്ടല്‍. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി പുറത്തെടുക്കുന്ന രീതി തന്നെ കേരളത്തിലും പിന്തുടരാനാണ് തീരുമാനം. കേരളത്തില്‍ നേതൃത്വം സമന്വയത്തിന്റെ പാത സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയുമാണ് യോഗത്തില്‍ പങ്കെടുത്തത്.
കൂടുതല്‍ ഹിന്ദു ഏകോപനത്തിനും ഒബിസി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികളും തുടരും. പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് വിശദ ചര്‍ച്ച നടത്തിയിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here