സൂറത്തില്‍ ബിജെപിക്ക് അസാധാരണ വിജയം; എതിരില്ലാതെ എംപിയായി മുകേഷ് ദലാല്‍; കോണ്‍ഗ്രസ് പത്രിക തള്ളി; സ്വതന്ത്രര്‍ പിന്‍വലിച്ചു

ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. എതിരില്ലാതെയാണ് ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ വിജയിച്ചത്. മെയ് ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും സ്വതന്ത്രര്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് എതിര്‍ സ്ഥാനാര്‍ത്ഥിയില്ലാതെ പോയത്. നീലേശ് കുംഭാണിയാണ് ഇവിടെ കോണ്‍ഗ്രസിനായി പത്രിക നല്‍കിയത്. എന്നാല്‍ ഇയാളെ പിന്‍താങ്ങിയ മൂന്ന് വോട്ടര്‍മാരും ഇതില്‍ നിന്നും പിന്‍മാറി. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും ഇതേകാരണത്താല്‍ തള്ളുകയായിരുന്നു.
എഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിള്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവരെല്ലാം പത്രിക പിന്‍വലിക്കുകയായിരുന്നു. ഇതോടെയാണ് ബിജെപി അസാധാരണ വിജയം സ്വന്തമാക്കിയത്.
ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച വോട്ടര്‍മാരെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയും ബിജെപി ഭീഷണിപ്പെടുത്തിയാണ് പിന്‍മാറ്റിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഗുജറാത്തില്‍ എഎപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 24 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് മണ്ഡലങ്ങളില്‍ എഎപിയും മത്സരിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here