ഇന്ന് ലോക്സഭയിൽ എത്താത്ത ബിജെപി അംഗങ്ങൾക്ക് പണി കിട്ടും; നോട്ടീസുമായി ഭരണകക്ഷി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന എംപിമാരോട് വിശദീകരണം ചോദിച്ച് ബിജെപി. ഇന്ന് ലോക്സഭയിൽ ഹാജരാകാതിരുന്ന 20 അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെ എല്ലാ എംപിമാർക്കും ബിജെപി വിപ്പ് നൽകിയിരുന്നു.

നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ഇന്ന് ബില്ലുകൾ അവതരിപ്പിച്ചത്.ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബില്‍ എന്നിവയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ഇന്ന് അവതരിപ്പിച്ചത്.

അതേസമയം ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് 269 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. 198 പേര്‍ എതിര്‍ത്തു. കൂടുതൽ ചര്‍ച്ചയ്ക്കായി ബിൽ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാനാണ് തീരുമാനം. ഇതിനുള്ള പ്രമേയം നിയമമന്ത്രി അർജുൻ റാം മേഘ‍്‍വാൾ അടുത്ത ദിവസം അവതരിപ്പിക്കും.

അതേസമയം ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ബില്ലിനെതിരെ ഉയർത്തിയത്. ഇത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണെന്നായിരുന്നു കോൺഗ്രസിൻ്റെ വിമർശനം. ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ സേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സമാജ് വാജി പാര്‍ട്ടി അംഗം ധര്‍മേന്ദ്ര യാദവ് പറഞ്ഞു. ഭരണപക്ഷത്ത് നിന്ന് ടിഡിപിയും ശിവസേനയും (ഷിൻഡേവിഭാഗം) ബില്ലിനെ പിന്തുണച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top