പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ; സീറ്റ് ഇല്ല, ഞാന്‍ ഇനി എന്തുചെയ്യും
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് ബിജെപി എംഎൽഎ. തോഷം മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഷഷി രഞ്ജൻ പർമാർ ആണ് ഒരു അഭിമുഖത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെക്കുറിച്ച് അഭിമുഖം നടത്തുന്ന ആൾ പാർമറിനോട് ചോദിച്ചപ്പോഴാണ് എംഎൽഎ വികാരാധീനനായത്.
ലിസ്റ്റിൽ തന്റെ പേര് ഉണ്ടാകുമെന്നാണ് കരുതിയെന്ന് പറഞ്ഞതിനുപിന്നാലെ പാർമർ പൊട്ടിക്കരയുകയായിരുന്നു. പാർട്ടി അദ്ദേഹത്തിന്റെ വില മനസിലാക്കുമെന്ന് പറഞ്ഞ് അഭിമുഖം നടത്തുന്ന വ്യക്തി പർമാറിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്റെ പേര് പാർട്ടി പരിഗണിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു, ഞാൻ ഇനി എന്തുചെയ്യും, ഞാൻ നിസഹായനാണെന്ന് പറഞ്ഞ് എംഎൽഎ വീണ്ടും കരയാൻ തുടങ്ങി.
തന്നോട് പെരുമാറിയ രീതിയിൽ വലിയ വേദനയുണ്ടെന്നും മനസ് വല്ലാതെ വേദനിക്കുന്നുണ്ടെന്നും പാർമർ കരഞ്ഞുകൊണ്ട് പറഞ്ഞു. ഇതു കേട്ടതും പാർട്ടി പ്രവർത്തകർക്കും വോട്ട് ചെയ്ത ജനങ്ങൾക്കും വേണ്ടി മനോധൈര്യത്തോടെ മുന്നോട്ടുപോകാൻ അഭിമുഖം നടത്തുന്ന വ്യക്തി ഒരിക്കൽ കൂടി എംഎൽഎയോട് ആവശ്യപ്പെടുകയായിരുന്നു. ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഒക്‌ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here