‘പ്രധാനമന്ത്രിയുടെ പ്രചാരണം ഇവിടെ വോട്ടാകില്ല; മുഖ്യമന്ത്രി രക്തദാഹി’; വിമര്‍ശിച്ച് വി.ഡി

മലപ്പുറം: പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അത് വോട്ട് ആകില്ല. മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കലര്‍ത്തുന്ന വിദ്വേഷപ്രചാരണമാണ് ബിജെപിയുടേത്. ആളുകളില്‍ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ മതേതര മനസ്സുള്ള കേരളം ഇത് സ്വീകരിക്കില്ല. കേരളത്തില്‍ ബിജെപി അപ്രസക്തമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രി രക്തദാഹിയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സമരങ്ങളെ അടിച്ചമര്‍ത്തി ചോരയില്‍ മുക്കിക്കൊന്ന് സന്തോഷിക്കുകയാണ് മുഖ്യമന്ത്രി. പോലീസിനെയും ക്രിമിനലുകളെയും കയറൂരിവിട്ട് രാഷ്ട്രീയ എതിരാളികളുടെ ചോരവീഴ്ത്തിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടാകില്ല. വലിയ പ്രക്ഷോഭത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഈ ഭരണത്തിനെ അതിശക്തമായി പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തെഴുന്നേറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here