‘കേജ്‌രിവാളിന്റെ ഫോണിലെ വിവരങ്ങൾ അറിയേണ്ടത് ബിജെപിക്ക്’; ഇഡിയെ പാർട്ടിയുടെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് അതിഷി സിംഗ്

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഗുരുതര ആരോപണവുമായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി സിംഗ്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ ചർച്ചകളുടേത് ഉൾപ്പെടെ നിർണായക വിവരങ്ങൾ അടങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പിടിച്ചുവച്ചത് മനപ്പൂർവമാണെന്നും അതിഷി പറഞ്ഞു.

“തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മനസിലാക്കാനാണ് ഇഡിയുടെ ശ്രമം. മദ്യനയ രൂപീകരണ സമയത്ത് കേജ്‌രിവാൾ ഉപയോഗിച്ച ഫോൺ ഇതല്ലായിരുന്നു. പുതിയ ഫോൺ ഉപയോഗിച്ച് തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. പിന്നെ പുതിയ ഫോണിന്റെ പാസ്‌വേർഡ് എന്തിനാണ് ഇഡിക്ക്. ഇഡി ബിജെപിക്കായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം”; അതിഷി ആരോപിച്ചു. കേജ്‌രിവാളിന്റെ ഫോണിലെ വിവരങ്ങൾ അറിയാൻ ഇഡിക്കല്ല ബിജെപിക്കാണ് താൽപര്യമെന്നും അതിഷി പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നുവരെ കോടതി നീട്ടിയിരുന്നു. അതേസമയം കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി ഹൈക്കോടതി തള്ളി. മാര്‍ച്ച് 21നാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top