ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി

പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കണ്ണൂരിലെ ബിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
പോലീസുമായി സംഘര്‍ഷമുണ്ടായതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധവും നടത്തി. പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് ആണ് ബിജെപി മാര്‍ച്ച് നടത്തിയത്. ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസ് ജീപ്പിന്റെ താക്കോല്‍ ബിജെപി പ്രവര്‍ത്തകര്‍ ഊരിക്കൊണ്ടുപോയി.
എഡിഎമ്മിന്റെ മരണം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഇതേവരെ കേസില്‍ ദിവ്യയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. അറസ്റ്റ് പോലീസ് നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായതോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിവ്യയെ സിപിഎം നീക്കം ചെയ്തിട്ടുണ്ട്. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധി അറിയാന്‍ വേണ്ടിയാണ് പോലീസ് കാക്കുന്നത്. പോലീസ് നടപടിയില്‍ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here