രാജീവ് ചന്ദ്രശേഖര്‍ നയിക്കും; ബിജെപി സംസ്ഥാന പ്രസിഡന്റായി ഔദ്യോഗിക പ്രഖ്യാപനം

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഓറ്റക്കെട്ടായ തീരുമാനമാണ് എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് എല്ലായിടത്തും ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി വലിയ നേട്ടം കൈവരിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാര്‍ട്ടിയുടെ മിനിറ്റ്‌സ് ബുക്ക് സ്ഥാനം ഒഴിഞ്ഞ കെ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിന് കൈമാറി. തന്റെ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സുരേന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. കേരളത്തില്‍ ബിജെപി വലിയ മുന്നോറ്റം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ 20 ശതമാനത്തേളം വോട്ടും ഒരു എംപിയും ബിജെപിക്കുണ്ട്. ക്രൈസ്തവര്‍ പോലും ബിജെപിയിലേക്ക് അടുത്തു. അതാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. സാധാരണ ബിജെപിയുടെ മികവിന്റെ ഗുണം കോണ്‍ഗ്രസിനാണ് ലഭിച്ചിരുന്നത്. അതില്‍ മാറ്റം വന്നിട്ടുണ്ട്. സിപിഎം സംഘടനാ റിപ്പോര്‍ട്ട് പ്രധാനമായും ചര്‍ച്ച ചെയ്തത് ബിജെപിയെ കുറിച്ചായിരുന്നു. ഇത് ബിജെപിയുടെ വളര്‍ച്ചയുടെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളം ബിജെപിക്ക് ബാലികേറാമലയല്ല. അധികാരത്തിലേക്ക് ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖരന് കഴിയട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top