‘സംഘടനകൊണ്ട് ശക്തരാവുക’ ; ബിജെപിക്കാര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കി രാജീവ ചന്ദ്രശേഖര്‍

ബിജെപി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍. ശ്രീനാരായണ ഗുരുവിന്റെ ”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക” എന്ന വാക്യമാണ് രാജീവ് ചന്ദ്രശേഖര് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബിജെപിക്കാര്‍ക്കുളഅള സന്ദേശമായാണ് ഈ പോസ്റ്റിനെ വിലയിരുത്തുന്നത്.

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതില്‍ അസ്വസ്ഥര്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെയാണ്. ഇവര്‍ക്കു കൂടിയുള്ള സന്ദേശമാണ് രാജീവിന്റെ പോസ്റ്റ്. ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി ആണ് രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റാകുന്നത്. പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുഴള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചിട്ടുണ്ട്. വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

എംടി.രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരിവല്‍ ആരെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച പരീക്ഷണമാണ് ദേശീയ നേതൃത്വം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top