ബിജെപി കേന്ദ്ര നേതൃത്വത്തിന് വേണ്ടത് കേരളത്തില്‍ രാഷ്ട്രീയ നേട്ടം; അധ്യക്ഷനായി സുരേന്ദ്രന്‍ തന്നെ തുടര്‍ന്നേക്കും
കേരള ബിജെപിയുടെ തലപ്പത്ത് നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത. കേന്ദ്ര നേതൃത്വം സുരേന്ദ്രന്‍ തുടരുന്നതിന് അനുകൂലമാണെന്ന സന്ദേശമാണ് പുറത്തുവന്നത്. സുരേന്ദ്രന് അധികമായി ലഭിച്ച രണ്ട് വര്‍ഷം രണ്ടാം ടേം ആയി കണക്കുകൂട്ടാന്‍ കഴിയില്ലെന്ന നിലപാടാണ് ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസൻ എടുത്തത്. സുരേന്ദ്രന്‍ വിരുദ്ധചേരി എതിര്‍ത്തെങ്കിലും കേന്ദ്രനേതൃത്വം കാര്യമാക്കിയിട്ടില്ല.
സുരേന്ദ്രന് ഒരു ടേം കൂടി എന്ന ചര്‍ച്ച ബിജെപിയില്‍ നടന്നിട്ടുമുണ്ട്. കേന്ദ്ര നിലപാടോടെ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ സുരേന്ദ്രന് മുന്നിലെ തടസം മാറുകയാണ്.
കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനാണ് കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. സുരേന്ദ്രന് കീഴില്‍ പാര്‍ട്ടി ഒരുമിച്ച് പോകട്ടെ എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടായിരിക്കണം അധികമായി ലഭിച്ച രണ്ട് വര്‍ഷം രണ്ടാം ടേം ആകില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. സുരേന്ദ്രന്‍ വിരുദ്ധപക്ഷം ഈ കാര്യത്തില്‍ എങ്ങനെ നീങ്ങും എന്നതും നിര്‍ണായകമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here