കസേരകൾ തേടി പോകുന്നത് തൻ്റെ ശീലമല്ലെന്ന് സുരേന്ദ്രന് മറുപടി; ഇനി കോൺഗ്രസിൻ്റെ ‘വാരിയർ’
കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തന്നെ പരിഹസിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ. വലിയ കസേരകൾ ആഗ്രഹിച്ചു പോകുന്നത് തൻ്റെ സ്വഭാവമല്ല. ഉപാധികൾ ഒന്നും ഇല്ലാതെയാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചവിട്ടിമെതിക്കപ്പെട്ടു. ഇനി ഒരു കോൺഗ്രസുകാരനായി പ്രവർത്തിക്കും. ബിജെപി സിപിഎം ഡീലിനെ വിമർശിച്ചതാണ് താൻ ചെയ്ത തെറ്റെന്നും സന്ദീപ് പറഞ്ഞു.
Also Read: ‘സുധാകരനും സതീശനും ആശംസകൾ’; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിൽ കെ സുരേന്ദ്രൻ്റെ പരിഹാസം
കസേര കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു സന്ദീപ് പാർട്ടി വിട്ടതെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പരിഹാസം. കോൺഗ്രസിൽ നിന്നും വലിയ കസേരകൾ കിട്ടട്ടെയെന്നും അതിനായി എല്ലാ ആശംസകളും നേരുന്നുവെന്നുമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സന്ദീപ് പാർട്ടി വിട്ടത് ബിജെപിയിൽ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read: സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്; അമ്പരിപ്പിച്ച് യുവ നേതാവ്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനും സംഘവുമാണ് താൻ കോൺഗ്രസിലേക്ക് ചേരാനുള്ള കാരണമെന്നായിരുന്നു സന്ദീപ് ഇന്ന് പറഞ്ഞത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കുന്നു. തന്നെയല്ല പാർട്ടി പ്രവർത്തകർ ചോദ്യം ചെയ്യേണ്ടത്, ബിജെപി നേതൃത്വത്തെയാണ്. ഒറ്റുകാരന്റെ വിശേഷണം ചേരുന്നത് തനിക്കല്ലെന്നും സന്ദീപ് ഇന്ന് പറഞ്ഞിരുന്നു.
പാലക്കാട്ട് കെപിസിസിയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു സന്ദീപിൻ്റെ പ്രതികരണം. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here