രണ്ടുമക്കളെ വെടിവച്ചു കൊന്ന് ബിജെപി നേതാവ്; ഭാര്യയും മറ്റൊരു മകളും വെടിയേറ്റ് ആശുപത്രിയില്‍; കാരണം കുടുംബകലഹം

ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യയേയും മൂന്ന് മക്കളേയും വെടിവെച്ചു. രണ്ട് കുട്ടികള്‍ തല്‍ക്ഷണം മരിച്ചു.
ഭാര്യയുടെയും മറ്റൊരു കുട്ടിയുടേയും നില ഗുരുതരമാണ്. ഇരുവരും സഹറാന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയലിലാണ്. സഹാറന്‍പൂര്‍ ജില്ലാ ബിജെപി നിര്‍വാഹകസമിതിയംഗം യോഗേഷ് രോഹിലയാണ് ഭാര്യയെയും മൂന്ന് കുട്ടികളെയും വെടിവച്ചത്.
സഹാറന്‍പൂരിലെ ഗംഗോ പ്രദേശത്തെ സംഗഖേദ ഗ്രാമത്തിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഭാര്യ നേഹക്ക് തന്നോടുള്ള വിശ്വസ്തതയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വെടിവയ്പ്പിന് ശേഷം രോഹില്ല തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തിട്ടുണ്ട്. രോഹില്ലയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ബന്ധുക്കളോടും അയല്‍വാസികളോടും അകലം പാലിക്കുകയായിരുന്നു. ആരോടും ഒന്നും പറയാതെ ഒറ്റപ്പെട്ട് നടക്കുകയായിരുന്നുവെന്ന് അയല്‍വാസി പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here