മുഖ്യമന്ത്രിക്കെതിരെ വെള്ളയില്‍ മുങ്ങി ബിജെപി മെമ്പറുടെ പ്രതിഷേധം; രാജാവിനിഷ്ടം വെളുപ്പെന്ന് പരിഹാസവും

തിരുവനന്തപുരം : നവകേരള ബസിനു നേരെയുള്ള കരിങ്കൊടി പ്രതിഷേധങ്ങളെ തല്ലിയൊതുക്കുന്ന പോലീസ് നടപടിയില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി പഞ്ചായത്ത് മെമ്പര്‍. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കം മൗനം പാലിക്കുന്ന വിഷയത്തിലാണ് പഞ്ചായത്തംഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ കരിങ്കൊടി പ്രതിഷേധം നടത്തുമ്പോള്‍ യുവമോര്‍ച്ച ആ ഭാഗത്തേക്ക് ഇതുവരെ വന്നിട്ടു പോലുമില്ല.

കൊല്ലം തലവൂര്‍ ബിജെപി പഞ്ചായത്തംഗം രഞ്ജിത്താണ് നവകേരള ബസിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്ന് പ്രതിഷേധം ഉയര്‍ത്തിയത്. പത്തനാപുരത്തെ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി എത്തുന്നതിന് അല്‍പം മുന്‍പായി കൊട്ടാരക്കര – കിഴക്കേത്തെരുവ് റോഡില്‍ തലവൂര്‍ രണ്ടാലുംമൂട് ജംഗ്ഷനിലായിരുന്നുപതിഷേധം.’രാജാവിനിഷ്ടം വെളുപ്പാണ്. അതിനാല്‍ എന്റെ മൊബൈലിന്റെ നിറം വരെ വെളുപ്പാക്കി’; രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇരിക്കാനുള്ള കസേരയും വെളള പെയിന്റടിച്ച് എത്തിച്ചിരുന്നു. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. കുന്നിക്കോട് പോലീസ് മുഖ്യമന്ത്രിയും സംഘവും എത്തുന്നതിന് മുമ്പ് തന്നെ രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തു.

നേരത്തെ കെഎസ്ഇബി ബില്‍ അടയ്ക്കുന്നതിന് പതിനായിരം രൂപയുമായുടെ നാണയവുമായെത്തി രഞ്ജിത്ത് പ്രതിഷേധിച്ചിരുന്നു. നിരന്തരം വൈദ്യുതി മുടങ്ങുന്നതിലായിരുന്നു അന്നത്തെ പ്രതിഷേധം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top