ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യമില്ല. ശോഭയുമായി ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; നടക്കുന്നത് ആസൂത്രിതമായ നീക്കം; നിലപാട് ആവര്‍ത്തിച്ച് ഇപി

തിരവനന്തപുരം : ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്ന വിവാദവും വാര്‍ത്തകളും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് ഇപി ജയരാജന്‍. ശോഭ സുരേന്ദ്രനെ ഒരു തവണ പോലും നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്നിട്ടും തന്നെ ലക്ഷ്യമിട്ടുള്ള ഈ പ്രചരണം എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ഇപി പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായി നടന്നത് അപ്രതീക്ഷിത കൂടിക്കാഴ്ചയാണ്. അതില്‍ ഒരു രാഷ്ട്രീയവും ചര്‍ച്ചയായിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ഇക്കാര്യം അറിയിക്കേണ്ട ആവശ്യമില്ലെന്നും ഇപി പറഞ്ഞു.
പരിചയപ്പെടാന്‍ എത്തിയെന്നാണ് ജാവഡേക്കര്‍ പറഞ്ഞത്. മുന്‍കേന്ദ്രമന്ത്രിയെ ഒഴിവാക്കേണ്ട കാര്യമില്ല. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പലരുമായും കൂടിക്കാഴ്ച നടത്തും ,പരിചയപ്പെടും. അതെല്ലാം പാര്‍ട്ടിയെ അറിയിക്കണമെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മുഖ്യമന്ത്രി വിമര്‍ശിച്ചത് ജാവഡേക്കറിനെ കണ്ടതിനല്ല. ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടപെടലിന്റെ പേരിലാണെന്നും ഇപി പറഞ്ഞു.
എല്ലാ വിഷയങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്യും. അതുപോലെ തന്നെ ഇപ്പോഴത്തെ വിവാദങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഇപി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇപി നിലപാടുകള്‍ ആവര്‍ത്തിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here