യോഗി സര്‍ക്കാര്‍ അഴിമതി സര്‍ക്കാര്‍; അഖണ്ഡ ഭാരതത്തില്‍ ഇത്രയും ‘വൃത്തികെട്ട’ സര്‍ക്കാരില്ലെന്ന് ബിജെപി എംഎല്‍എ

യുപിയിലെ യോഗി ആദിത്യനാഥ് ഭരണത്തില്‍ അഴിമതി അതിന്റെ പരകോടിയില്‍ എത്തിയിരിക്കയാണെന്ന് ബിജെപി എംഎല്‍എ. അഴിമതി മുക്ത ഉത്തര്‍പ്രദേശ് എന്നത് വെറും തട്ടിപ്പാണെന്നും, സംരഭക സൗഹൃദത്തിന്റെ പേരില്‍ അഴിമതിയും കൈക്കുലിയും കൊടികുത്തിവാഴുകയാണെന്ന ഭരണമുന്നണി അംഗമായ നന്ദകിഷോര്‍ ഗുജ്ജാറിന്റെ പ്രസ്താവന സര്‍ക്കാരിനെ നാണം കെടുത്തി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നിറഞ്ഞ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് ഗുജ്ജാറിന്റെ അഭിപ്രായം. നിലവിലെ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് മഹാ അഴിമതിക്കാരനാണെന്നും ഭരണകക്ഷി എംഎല്‍എ പറഞ്ഞതോടെ യോഗി സര്‍ക്കാര്‍ ആകെ വെട്ടിലായിരിക്കുകയാണ്.

യുപിയിലെ അഴിമതിക്ക് സമാനമായത് അഖണ്ഡ ഭാരതത്തില്‍ മറ്റൊരിടത്തും കാണില്ലെന്നുമാണ് ഗുജ്ജാറിന്റെ കണ്ടുപിടിത്തം. നിക്ഷേപത്തിന്റെ മറവില്‍ ഐഎസുകാര്‍ പിടിച്ചുപറി നടത്തുകയാണ്. ഈ മാസം 20ന് അഭിഷേക് പ്രസാദ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതോടെ ഗുജ്ജാറിന്റെ ആരോപണത്തിന് ആക്കംകൂടി. ഇന്‍വെസ്റ്റ് യുപി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് അഭിഷേക് പ്രസാദ്. ഇടനിലക്കാരെ വെച്ച് ഇയാള്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ച വാര്‍ത്ത പുറത്തു വന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഗുജ്ജാറിന്റെ ആരോപണം ഏറ്റുപിടിച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്ത് എത്തിയതോടെ യുപി രാഷട്രീയം കലുഷിതമായി

സംസ്ഥാനത്ത് ഗോവധവും വ്യാജ ഏറ്റുമുട്ടലും വ്യാപകമായി തുടരുകയാണെന്ന് ഗുജ്ജാര്‍ ആക്ഷേപിച്ചതോടെ യോഗിസര്‍ക്കാര്‍ പ്രതികാര നടപടിയും തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top