ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞു വീണു; കുഴഞ്ഞു വീണത് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപി നർഹരി അമിൻ
ന്യൂഡൽഹി: പഴയ മന്ദിരത്തിൽ അവസാന ദിവസമായ ഇന്ന് രാവിലെ ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞു വീണു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപി നർഹരി അമിൻ ആണു കുഴഞ്ഞുവീണത്. ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ എടുക്കുമ്പോഴാണ് സംഭവം. ശേഷം അവസാന സംയുക്ത സമ്മേളനം നടന്നു. പ്രധാനമന്ത്രി, ലോകസഭാ സ്പീക്കർ, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നിവർ പ്രസംഗിച്ചു.
ഇന്നുമുതൽ പുതിയ മന്ദിരമായ ‘ഇന്ത്യൻ പാർലമെന്റി’ലാണ് സമ്മേളനങ്ങൾ നടക്കുക. ഉച്ചയ്ക്ക് ആദ്യത്തെ സമ്മേളനം ആരംഭിക്കും. വനിതാ സംവരണ ബിൽ ‘ഇന്ത്യൻ പാർലമെന്റി’ന്റെ ആദ്യ ബിൽ ആയേക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കുമെന്നാണ് സൂചന.
എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, പുതിയ മന്ദിരത്തിൻറെ സ്മരണക്കായി നാണയം, സ്റ്റാംപുകൾ, മന്ദിരത്തിന്റെ വിവരങ്ങളടങ്ങിയ ലഘുലേഖ എന്നിവ നൽകും. ഭരണഘടനയുടെ പകർപ്പുമായി പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും, എംപിമാരും പുതിയ മന്ദിരത്തിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 1.15ന് ലോക്‌സഭയും 2.15 രാജ്യസഭയും ചേരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here