ഡിഎംകെയെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് അടര്‍ത്താന്‍ ബിജെപി; ഡെപ്യൂട്ടീ സ്പീക്കര്‍ പദവി വാഗ്ദാനം

ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇന്‍ഡ്യ മുന്നണിയില്‍ വിളളലുണ്ടാക്കാനുള്ള നീക്കവുമായി ബിജെപി. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കി എന്നതിനൊപ്പം കോണ്‍ഗ്രസിനെ ഒഴിവാക്കി നിര്‍ത്താനുമാണ് ഇത്തരമൊരു നീക്കം ബിജെപി നടത്തുന്നത്. ഡിഎംകെയുമായി ബിജെപി ആശയവിനിമയം നടത്തിയെന്നാണ് സൂചന. എന്നാല്‍ ഡിഎംകെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷ കക്ഷിനിലയില്‍ കോണ്‍ഗ്രസാണ് മുന്നണില്‍. എസ്പിക്കും തൃണമൂലിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. ഡിഎംകെയ്ക്ക് 22 എംപിമാരാണ് ലോക്‌സഭയിലുളളത്. സൗത്ത് ഇന്ത്യയിലേക്കുള്ള പാലം എന്ന നിലയിലാണ് ഡിഎംകെയുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ഇത് പാലിക്കപ്പെട്ടില്ല. ഇത്തവണ പ്രതിപക്ഷം കൂടുതല്‍ ശക്തമായതോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്നതില്‍ ആലോചനകള്‍ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top