ശോഭ ജയസാധ്യത അട്ടിമറിച്ചു ; സ്ഥാനം ഒഴിയാന്‍ തയാര്‍; ദേശീയ നേതൃത്വത്തെ സമീപിച്ച് സുരേന്ദ്രന്‍; ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട്ടെ പരാജയം സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. പരാജയ കാരണം കെ സുരേന്ദ്രനാണെന്ന് ആരോപിച്ച് വിമതപക്ഷം ശക്തമായ നീക്കം തുടങ്ങിയതോടെ തിരിച്ചടിയുമായി സുരേന്ദ്രനും രംഗത്തെത്തി. ദേശീയ നേതൃത്വത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ഒപ്പം ശോഭ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ തിരിഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പരാതിയും നല്‍കി. ഇപ്പോള്‍ രാജി വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

പാലക്കാട്ടെ ജയസാധ്യത അട്ടിമറിച്ചത് ശോഭയാണ് എന്നാണ് കെ സുരേന്ദ്രന്റെ പരാതിയില്‍ പറയുന്നത്. കണ്ണാടി പഞ്ചായത്തിലടക്കം ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ വോട്ടുകള്‍ അട്ടിമറിച്ചു. ഇതാണ് പരാജയത്തിന് കാരണമായത്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ പേരില്‍ ചിലര്‍ നടത്തിയ പ്രതികാര നടപടികളാണ് പാലക്കാട് ബിജെപിക്ക് തിരച്ചടിയായത്. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ സുരേന്ദ്രനെ മാറ്റി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്താന്‍ ശ്രമിക്കുന്ന ശോഭ സുരേന്ദ്രനെ പാര്‍ട്ടി വിരുദ്ധയാക്കാനാണ് സുരേന്ദ്രന്റെ ശ്രമം. ഇന്ന് ഉച്ചക്ക് 12 മണിക്ക് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ സുരേന്ദ്രനെതിരെ ആഞ്ഞടിക്കാന്‍ തയാറെടുക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top