കരുണാകരനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി; ഫ്ലെക്സില്‍ മോദിക്കൊപ്പം മുന്‍ മുഖ്യമന്ത്രിയുടെയും ചിത്രം; കീറിക്കളഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

നിലമ്പൂര്‍: പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ചിത്രവും ഫ്ലെക്സില്‍ അച്ചടിച്ച് ബിജെപി. ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലെക്സ് വലിച്ചുകീറി. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ഇങ്ങനൊരു ബോർഡ് സ്ഥാപിച്ചത്.

ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബിജെപിയിലേക്ക് സ്വാഗതം എന്നാണ് ഫ്ലെക്സില്‍ എഴുതിയത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പത്മജയുടെയും കെ.കരുണാകരന്‍റെയും ചിത്രങ്ങള്‍. പത്മജ ബിജെപിയിലേക്ക് ചേര്‍ന്ന സാഹചര്യത്തിലാണ് കരുണാകരനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഫ്ലെക്സ് വെച്ചത്. ബോര്‍ഡിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി.

ഇന്നലെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പത്മജ വേണുഗോപാല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. അവഗണന സഹിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പത്മജ പറഞ്ഞു. നരേന്ദ്ര മോദി കരുത്തനായ നേതവാണെന്നും അത്തരമൊരു ശക്തനായ നേതൃത്വം കോണ്‍ഗ്രസില്‍ ഇല്ലെന്നും പത്മജ ആരോപിച്ചു. ബിജെപിയെ കൂടുതല്‍ പഠിക്കണം. സ്ഥാനങ്ങള്‍ ഒന്നും ആഗ്രഹിച്ചല്ല ഈ തീരുമാനം. ആരൊക്കെ മത്സരിച്ചാലും തൃശൂരില്‍ സുരേഷ് ഗോപി തന്നെ വിജയിക്കും. പാര്‍ട്ടി പറഞ്ഞാല്‍ മുരളീധരനെതിരെ പ്രചരണത്തിനിറങ്ങുമെന്നും പത്മജ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top