നിയമസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനിൽ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി, മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മത്സരിക്കും

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. ഛത്തീസ്‌ഗട്ട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവടങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

57 പേരടങ്ങുന്ന നാലാംഘട്ട സ്ഥാനാർഥി പട്ടികയാണ് മധ്യപ്രദേശിൽ പ്രഖ്യാപിച്ചത്. രണ്ടാം പട്ടിക പ്രസിദ്ധീകരിച്ച ഛത്തീസ്‌ഗട്ടിൽ 64 പേരാണുള്ളത്. രാജസ്ഥാനിൽ ഏഴ് എം.പിമാരുൾപ്പെടെ 41 പേരാണ് ആദ്യ പട്ടികയിൽ സ്ഥാനം പിടിച്ചത്.

കേന്ദ്രമന്ത്രിമാരും എം.പിമാരും ഉൾപ്പെടെ പ്രമുഖരെ ഇറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിറ്റിംഗ് സീറ്റായ ബുധ്‌നിയിൽ നിന്നു തന്നെ മത്സരിക്കും. ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശിവരാജ് സിംഗ് ചൗഹാന്റെ പേരുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top