വിക്ടര്‍.ടി.തോമസ് ബിജെപി ദേശീയ കൗണ്‍സിലില്‍; ശ്രീപത്മനാഭനും പാലോട് സന്തോഷും വക്താക്കള്‍; മുഖം മിനുക്കി ബിജെപി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരിക്കെ ബിജെപിയിലേക്ക് മാറിയ വിക്ടര്‍ ടി തോമസിനെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാക്കി നാമനിര്‍ദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വിക്ടര്‍ തോമസിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കിയപ്പോള്‍ അഡ്വ.ശ്രീപത്മനാഭനെയും പാലോട് സന്തോഷിനെയും സംസ്ഥാന വക്താക്കളാക്കി.

സംസ്ഥാന സമിതിയിലേക്കും സംസ്ഥാന കൗണ്‍സിലേക്കും പുതിയ നാമനിര്‍ദ്ദേശങ്ങള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം മേഖലാ സെക്രട്ടറിയായി ബിജു ബി നായരെയും എറണാകുളം മേഖലാ സെക്രട്ടറിയായി അഡ്വ.പി.എല്‍.ബാബുവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന സമിതി അംഗങ്ങള്‍: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), അഡ്വ.മനോജ്‌ കുമാര്‍ (കോട്ടയം), കെ.പത്മനാഭന്‍ (തിരുവനന്തപുരം), അഗസ്റ്റിന്‍ കോലഞ്ചേരി (എറണാകുളം), എന്‍.കെ.ശശി, അഡ്വ.കിഴക്കനേല സുധാകരന്‍ (കൊല്ലം), ഡോ.അതിയന്നൂര്‍ ശ്രീകുമാര്‍ (തിരുവനന്തപുരം), വിളവൂര്‍ക്കല്‍ ഉണ്ണി (തിരുവനന്തപുരം).

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍: ടി.കെ.രാജന്‍ (കോഴിക്കോട്), എന്‍.നടരാജന്‍ (തിരുവനന്തപുരം), ഒറ്റൂര്‍ മോഹന്‍ദാസ് (തിരുവനന്തപുരം), വി.സതീഷ്‌ കുമാര്‍ (തിരുവനന്തപുരം), എം.എന്‍.ഗംഗാധരന്‍ (എറണാകുളം), അഡ്വ.ചന്ദ്രോത്ത് ചന്ദ്രന്‍ (കണ്ണൂര്‍), അഡ്വ.സത്യരാജ് (കൊല്ലം), മണിക്കുട്ടന്‍ വെട്ടിയാര്‍ (ആലപ്പുഴ), അഡ്വ.കൃഷ്ണചന്ദ്രമോഹന്‍ (കൊല്ലം), പേരൂര്‍ക്കട രവി (തിരുവനന്തപുരം) എം.പി.ശ്രീകുമാരന്‍ മാസ്റ്റര്‍ (പാലക്കാട്‌). ബിജെപിയുടെ പുതിയ സെല്‍ ഭാരവാഹികളെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top