രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി; അളിയന്‍ വാധ്‌രയെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍; കോണ്‍ഗ്രസിലെ അടിമകള്‍ എല്ലാം അംഗീകരിക്കും

വയനാട് സീറ്റ് ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ ബിജെപി. കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പ്രതികരിച്ചു. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ റായ്ബറേലിയില്‍ മത്സരിക്കുന്ന കാര്യം മറച്ചുവച്ചു. ഇവിടത്തെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പമില്ലെന്ന സമീപനമാണ് ഇതിന് പിന്നില്‍. ഇത് ജനം അംഗീകരിക്കും എന്ന് കരുതുന്നില്ല. വയനാട്ടിലെ ജനങ്ങള്‍ ജാനാധിപത്യപരമായി ഇതിനെതിരെ പ്രതികരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

വയനാട് എന്റെ കുടുംബം എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് ജനങ്ങള്‍ക്ക് മനസിലായതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കുടുംബമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് സഹോദരി പ്രിയങ്കയെ മത്സരിപ്പിക്കാനാണ്. സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഇതുപോലെ ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ലോകത്ത് മറ്റൊരിടത്തുമില്ല. കോണ്‍ഗ്രസിലെ അടിമകള്‍ ഒരു കുടുംബം തീരുമാനിക്കുന്നത് അനുസരിക്കുകയേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top