ഭരണഘടനയുടെ പേരിൽ രാഹുൽ ഗാന്ധി നുണ പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുലിൻ്റെ പരാമർശം.

മഹാരാഷ്ട്രയുടെ ചെലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ആപ്പിൾ ഐഫോണുകളും ബോയിംഗ് വിമാനങ്ങളും നിർമ്മിക്കുന്നുവെന്ന് ഈ മാസം ആറിന് മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നു. ഡോ.ബിആർ അംബേദ്ക്കർ രൂപം കൊടുത്ത ഭരണഘടനയെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. അവർ അത് തുറന്നു പറയില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യം മുഴുവനും അവർക്കെതിരെ നിലകൊള്ളും എന്നായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ രാഹുൽ നുണ പറഞ്ഞെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ബിജെപി പ്രതിനിധി സംഘം ചീഫ് ഇലക്ഷൻ ഓഫീസറെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനത്തിന് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top