വെറുപ്പിൻ്റെ കട പൂട്ടിയെന്ന് പത്തനംതിട്ടയിലെ ആർഎസ്എസുകാര്‍; കാവി ഉപേക്ഷിച്ച്‌ ചെങ്കൊടി പിടിക്കാൻ കൂട്ടത്തോടെ സിപിഎമ്മിൽ


പത്തനംതിട്ട ജില്ലയിൽ ബിജെപിക്ക് വൻ തിരിച്ചടി. യുവമോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെൽ കൺവീനർ വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാദേശിക ആർഎസ്എസ്, ബിജെപി നേതാക്കളും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മറ്റി അംഗം കെപി ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു.

അറുപതോളം ആളുകളാണ് സംഘപരിവാർ ബന്ധമുപേക്ഷിച്ച് ഇടതുമുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നാണ് ബിജെപി ജില്ല ഐടി സെൽ കൺവീനറായിരുന്ന വിഷ്ണുദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ആർഎസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പിഎസ് പ്രണവ്, എബിവിപി ജില്ല കമ്മറ്റിയംഗം ശിവപ്രസാദ്, ആർഎസ്എസ് നാരങ്ങാനം മണ്ഡലം വിദ്യാർഥി പ്രമുഖ് ശരത് എന്നിവരുൾപ്പെടെ പാർട്ടിയിൽ അംഗത്വമെടുത്തെന്ന് സിപിഎം പത്തനംതിട്ട ജില്ല കമ്മറ്റി അറിയിച്ചു. ബിജെപി നേതൃത്വവുമായി ഏറെനാളായി നിലനിന്നിരുന്ന അഭിപ്രായ പാർട്ടി വിടാൻ കാരണമായതെന്നാണ് സുചനകൾ. ഉപാധികളില്ലാതെയാണ് സിപിഎമ്മിൽ ചേർന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നുമാണ് ബിജെപി- ആര്‍എസ്എസ് ബന്ധം അവസാനിപ്പിച്ചവരുടെ അവകാശവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top