ഭീമൻ പോയത് നന്നായി; ശോഭയെ താൻ തഴഞ്ഞിട്ടില്ലെന്ന് കെ സുരേന്ദ്രൻ
ചലച്ചിത്ര നടന്‍ ഭീമന്‍ രഘു പാർട്ടി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. 2016 ല്‍ തന്നെ പരസ്യമായി ബിജെപിയെ തള്ളിപ്പറഞ്ഞ് പുറത്ത് പോയ ആളാണ് രഘുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. പുറത്ത് നിന്നും പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി. എന്നാൽ പുറത്ത് നിന്നും വരുന്നവര്‍ക്കാണ് കൂടുതല്‍ പരിഗണന കിട്ടുന്നതെന്നാണ് അകത്തുള്ളവർ പറയുന്നത്.
ഇടതുപക്ഷ എംഎല്‍എയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ബിജെപിയില്‍ എത്തി കേന്ദ്രമന്ത്രിയായി. എപി അബ്ദുള്ളകുട്ടി പാര്‍ട്ടിയുടെ ഉപാധ്യക്ഷനാണ്. അനില്‍ ആന്റണി രണ്ട് മാസംകൊണ്ട് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി. രാജസേനന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാകുകയും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിച്ച അലി അക്ബറെയും സംസ്ഥാന കമ്മിറ്റി അംഗമാക്കി. അകത്തുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവര്‍ക്കാണ് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷന്‍ തഴഞ്ഞുവെന്ന വാദം ശരിയല്ല. കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. അല്ലാതെ സംസ്ഥാന അധ്യക്ഷനല്ല. താൻ പ്രസിഡന്റായി വന്നശേഷം എല്ലാവര്‍ക്കും ഭാരവാഹിത്വം നൽകി. ആരേയും അവഗണിച്ചിട്ടില്ല. പ്രായത്തിന്റെ പേരിലോ അല്ലെങ്കില്‍ ഒരുപാട് കാലം ചുമതല വഹിച്ചതിന്റെയോ പേരില്‍ ഒഴിവാക്കിയവരുണ്ട്. അവരെയെല്ലാം ദേശിയ കൗണ്‍സില്‍ അംഗങ്ങളാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പിപി മുകുന്ദനെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്ന് മാധ്യമങ്ങള്‍ പറയുന്നത് സത്യമല്ല. 22 വര്‍ഷം മുമ്പ് പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും മാറുമ്പോൾ താൻ യുവമോര്‍ച്ച നേതാവ് മാത്രമാണ്. ആരേയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ല. അര്‍ഹമായ രീതിയില്‍ എല്ലാവരേയും പരിഗണിച്ചിട്ടുണ്ട്. എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here