സിനിമയും വേണ്ട, കറങ്ങി നടക്കലും; സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലിയിലേക്ക് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ചുമതലകള്‍ നല്‍കിയത്. കേന്ദ്രമന്ത്രിയുടെ ഉത്തരവാദിത്വങ്ങളില്‍ സുരേഷ് ഗോപി ശ്രദ്ധ നല്‍കുന്നില്ലെന്ന് വിമര്‍ശനം കടുത്തതോടെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് വിളിപ്പിച്ചത്. ജി 7 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി. കൂടാതെ പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏല്‍പ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സന്ദേശം കേന്ദ്ര ആഭ്യന്തരന്ത്രി അമിത്ഷായും സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ വഖഫ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്ഥാന നേതൃത്വവുമായി ഒത്തുപോകണമെന്ന സന്ദേശവും അമിത്ഷാ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മന്ത്രിയായി ഇത്രയും ദിവസമായിട്ടും മുഴുവന്‍ സ്റ്റാഫുകളെ നിയമിക്കാത്തതിലും വിമര്‍ശനമുണ്ട്.
സിനിമയില്‍ അഭിനയിക്കാന്‍ അനുമതി നല്‍കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം നേരത്തെ തന്നെ നേതൃത്വം തള്ളിയിരുന്നു. കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നായിരുന്നു അമിത്ഷായുടെ നിര്‍ദേശം. സിനിമ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധി അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് ഒറ്റക്കൊമ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പായ താടിയും മീശയും സുരേഷ് ഗോപി ഒഴിവാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here