അണ്ണാമലൈ കൊയമ്പത്തൂരില്‍; തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍; തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഡല്‍ഹി : തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കൊയമ്പത്തൂരില്‍ നിന്നാകും അണ്ണാമലൈ മത്സരിക്കുക. സിപിഎമ്മിന്റെ കൈയ്യില്‍ നിന്നും ഡിഎംകെ ഏറ്റെടുത്ത് മത്സരത്തിന് തയാറെടുക്കുന്ന മണ്ഡലമാണ് കൊയമ്പത്തൂര്‍. ഇതുള്‍പ്പെടെ സംസ്ഥാനത്തെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി പ്രഖ്യാപിച്ചത്.

തെലുങ്കാന ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍ നിന്നും മത്സരിക്കും. തൂത്തുക്കുടിയില്‍ നൈനാര്‍ നാഗേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ഡിഎംകെ നേതാവ് കനിമൊഴിയുടെ സിറ്റിങ് മണ്ഡലമാണ് തൂത്തുക്കുടി. കേന്ദ്രമന്ത്രി എല്‍.മുരുകന്‍ നീലഗിരിയിലും മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചെന്നൈ സെന്‍ട്രല്‍ – വിനോജ് പി.സെല്‍വം, വെല്ലൂര്‍- എ.സി.ഷണ്‍മുഖം, കൃഷ്ണഗിരി – സി.നരസിംഹന്‍, പേരംബലൂര്‍ – ടി.ആര്‍.പാരിവേന്‍ദര്‍ എന്നിവരാണ് മത്സരിക്കുക.

ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ മണ്ഡലങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top