കേജ്‌രിവാളിനെ കൊല്ലാന്‍ ബിജെപി ശ്രമിക്കുന്നു; ജയിലില്‍ ഇന്‍സുലിന്‍ പോലും നിഷേധിക്കുന്നു; ആരോപണവുമായി സുനിത കേജ്‌രിവാള്‍
റാഞ്ചി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മരുന്ന് പോലും നിഷേധിച്ച് ജയില്‍ കൊല്ലാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഭാര്യ സുനിത കേജ്‌രിവാള്‍. 12 വര്‍ഷമായി പ്രമേഹ രോഗത്തിന് ഇന്‍സുലിന്‍ എടുക്കുന്നയാളാണ് അരവിന്ദ് കേജ്‌രിവാള്‍.ദിവസവും 50 യൂണിറ്റ് ഇന്‍സുലിനാണ് എടുക്കുന്നത്. എന്നാല്‍ ജയിലായതു മുതല്‍ ഇത് കൃത്യമായി നല്‍കുന്നില്ല. ഭക്ഷണം പോലും ക്യാമറ നിരീക്ഷണത്തിലാണ് നല്‍കുന്നത്. ഇതെല്ലാം ജയിലില്‍ തന്നെ കേജ്‌രിവാളിനെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്നും സുനിത ആരോപിച്ചു.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മഹാറാലിയില്‍ സംസാരിക്കുമ്പോഴാണ് സുനിത ഈ ആരോപണം ഉന്നയിച്ചത്. കുറ്റം തെളിയിക്കാതെ ഒരു മുഖ്യമന്ത്രിയെ ജയിലില്‍ അടച്ചത് ഏകാധിപത്യമാണ്. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തതെന്ന് വ്യക്തമാക്കണം. രാജ്യത്തെ സേവിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തിയെയാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്. ഇതുകൊണ്ടെന്നും കേജ്‌രിവാളിനെ തളര്‍ത്താന്‍ കഴില്ലെന്നും സുനിത പറഞ്ഞു.
ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ പോരാടി ഇന്‍ഡ്യ വിജയം കാണുമെന്നും സുനിത പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here