ഉത്തരാഖണ്ഡിൽ 136 മദ്രസകള്‍ പൂട്ടി ബിജെപി സർക്കാർ; ബദല്‍ സൗകര്യമില്ലാതെ കുട്ടികള്‍; ഫണ്ടിംഗ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രജിസ്‌ട്രേഷനില്ലാത്ത 136 മദ്രസകള്‍ അടച്ചുപൂട്ടി. ഇവയുടെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രജിസ്‌ട്രേഷനുള്ള 450 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 500 ലധികം മദ്രസകള്‍ അനധികൃതമാണ്.

വിദ്യാഭ്യാസ വകുപ്പിന്റേയും രജിസ്‌ട്രേഷന്‍ വകുപ്പിന്റേയും അനുമതി ഇല്ലാത്തവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നിലവില്‍ സൊസൈറ്റി രജിസ്‌ട്രേഷനിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. മദ്രസകളുടെ സാമ്പത്തിക ശ്രോതസിനെക്കുറിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്രസകളുടെ അടച്ചുപൂട്ടല്‍ അനധികൃതവും അംഗീകരിക്കാൻ കഴിയാത്തതും ആണെന്ന നിലപാടിലാണ് മുസ്ലീം സംഘടനകള്‍. മദ്രസകളുടെ മാനേജർമാര്‍ക്കോ നടത്തിപ്പുകാര്‍ക്കോ ഒരു നോട്ടീസു പോലും നല്‍കാതെയാണ് ഈ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതെന്ന് ജമാത്ത് ഉലൈമ ഐ ഹിന്ദ് സെക്രട്ടറി ഖുര്‍ഷിദ് അഹമ്മദ് പറഞ്ഞു. ഇത്തരത്തില്‍ വ്യാപകമായ വിധത്തില്‍ നടപടി എടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു പോലും പുറപ്പെടുവിക്കാതെ ഏകപക്ഷീയമായി മുദ്ര വെക്കുന്നത് നീതിരഹിതമാണെന്ന് ഖുര്‍ഷിദ് പറഞ്ഞു. മദ്രസകള്‍ അടച്ചു പൂട്ടുമ്പോള്‍ കൂട്ടികള്‍ക്ക് പഠിക്കാന്‍ ബദല്‍ സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നും ജമാത്ത് ഉലൈമ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ഇക്കാര്യം ചൂണ്ടികാട്ടി ജമാത്ത് ഉലൈമ ഐ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി ഇന്ന് പരിഗണനയില്‍ വരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top