ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗ കേസ്; പ്രതി ഒളിവില്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിര്‍ണ്ണായക നീക്കം നടത്തി പോലീസ്. പെണ്‍കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ച് സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തു. കുടുംബം ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് പോലീസ് നടപടി. പെണ്‍കുട്ടിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയതായും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭഛിദ്രം നടത്തിയതായും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിന് ആശുപത്രി രേഖകളും പോലീസിന് കൈമാറിയിരുന്നു.
ഇതോടെയാണ് പോലീസ് സുകാന്തിനെ പ്രതി ചേര്‍ത്തത്. ആത്മഹത്യാപ്രേരണ ക്കേസ് കൂടാതെയാണ് ബലാത്സംഗക്കേസും രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാരാണ് അതിനു തടസ്സമായതെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി ജയന്തി ജനത എക്സ്പ്രസിനു മുന്നില്‍ ചടി ജീവനൊടുക്കുക ആയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here