ഹരിയാനയിൽ ബിജെപി തകർന്നടിയും; കാശ്മീരിലും കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ രണ്ട് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പ്രവചനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇതുവരെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.

ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ടിവി സർവേകൾ അടക്കം എല്ലാ സർവേകളും കോൺഗ്രസിന്റെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പറയുന്നത്. 55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടി ഭരണം തിരിച്ചുപിടിക്കും എന്നാണ് ഫല സൂചനകള്‍. ബിജെപിക്ക് 18 മുതൽ 24 സീറ്റുകളില്‍ സാധ്യത നല്‍കുമ്പോള്‍ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

ജമ്മു കശ്മീരില്‍ നാഷണൽ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. 90 അംഗ കശ്മീർ നിയമസഭയിൽ കോൺഗ്രസ് സഖ്യത്തിന് 30നും 50നും ഇടയിൽ സീറ്റുകൾ ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നുണ്ട്.


46 മുതൽ 50 വരെ സീറ്റുകൾ നാഷണൽ കോണ്‍ഫറന്‍സ്–കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് 23 മുതൽ 27 സീറ്റുകൾ ലഭിക്കും. പിഡിപി 7 മുതൽ 11 സീറ്റുകളും മറ്റുള്ളവർ 4 മുതൽ 6 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 28-30, കോൺഗ്രസിന് 03-06, നാഷണൽ കോൺഫറൻസിന് 28-30, പിഡിപി 05-07, മറ്റുള്ളവർ 08-16 എന്നിങ്ങനെയാണ് റിപ്ലബ്ലിക് ടിവി എക്സിറ്റ് പോൾ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top