സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം; കോണിയില്‍ നിന്ന് താഴേയ്ക്ക് വീണ് മരണം

തൃശൂര്‍: സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ കോണിയില്‍ നിന്ന് താഴേയ്ക്ക് വീണ് ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം. അഴിമാവ് ഒറ്റാലി ശ്രീരംഗന്‍ (57) ആണ് മരിച്ചത്. പെരിങ്ങോട്ടുകര താന്ന്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അലങ്കാരങ്ങള്‍ ഒരുക്കുകയായിരുന്നു ശ്രീരംഗന്‍.

ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. കോണിയില്‍ നിന്ന് വീണ ശ്രീരംഗനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പര്യടനം അഴിമാവില്‍ നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ഇത്തരത്തില്‍ ദാരുണസംഭവം നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top