ഹരിയാനയിൽ വൻ ട്വിസ്റ്റ്; അവസാന ഘട്ടത്തില്‍ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവേ ഹരിയാനയിൽ ബിജെപിയുടെ തിരിച്ചുവരവ്. ആദ്യഘട്ടത്തിൽ ബഹുദൂരം പിന്നിലായ ശേഷമാണ് ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. ആദ്യ മണിക്കൂറിൽ വൻ മുന്നേറ്റം നടത്തിയതോടെ കോൺഗ്രസ് ആശങ്കയിലാണ്.

എക്സിറ്റ് പോള്‍ ഫലങ്ങളില്ലാം കോൺഗ്രസിൻ്റെ വൻ വിജയമാണ് പ്രവചിച്ചിരുന്നത്. ബിജെപി 51 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ആദ്യ ഫല സൂചനകൾ വന്നതോടെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ ഉൾപ്പെടെ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനിടയിലാണ് പാർട്ടിയെ ഞെട്ടിച്ച് സ്ഥിതിഗതികൾ മാറി മറിഞ്ഞത്.

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 51 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 24 ഇടത്തും പിഡിപി നാലിടത്തുമാണ് മുന്നിലുള്ളത്. 90 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജ​മ്മു ​ക​ശ്മീ​രി​ൽ കോൺഗ്രസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെങ്കിലും തൂ​ക്കു​സ​ഭ​യു​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചിച്ചിട്ടുള്ളത്. ഹ​രി​യാ​ന​യി​ൽ 61 ശ​ത​മാ​ന​വും ജ​മ്മു ക​ശ്മീ​രി​ൽ 63 ശ​ത​മാ​നവും​ പോ​ളി​ങ്ങാണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top