‘പുറത്ത് പറഞ്ഞാല്‍ ചാത്തന്‍ കോപിക്കും’; ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; ജ്യോത്സ്യന്‍ അറസ്റ്റില്‍

ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജ്യോത്സ്യന്‍ അറസ്റ്റിലായി. തൃശൂര്‍ സ്വദേശിയായ ജ്യോത്സ്യന്‍ പ്രഭാദാണ് അറസ്റ്റിലായത്. വെണ്ണലയില്‍ വച്ചാണ് ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചത്.

കുടുംബപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്ന വീട്ടമ്മ ചാത്തന്‍ സേവ എന്ന പരസ്യം കണ്ടാണ്‌ ജ്യോത്സ്യനെ ബന്ധപ്പെട്ടത്. പൂജ ചെയ്യണം എന്ന് ആവശ്യപ്പെട്ടതിനാല്‍ തൃശൂരിൽ മേയിൽ പൂജ നടത്തിയിരുന്നു. ഈ പൂജയില്‍ ഫലം കണ്ടില്ല. ഇനിയും പൂജ ചെയ്യണം എന്ന് പറഞ്ഞാണ് വെണ്ണലയില്‍ വിളിച്ച് വരുത്തിയത്. ഇവിടെ വച്ചാണ് പീഡിപ്പിച്ചത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ചാത്തന്‍ കോപിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനത്തോടെ മാനസികമായി തകര്‍ന്ന വീട്ടമ്മ പാലാരിവട്ടം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ കൂടുതല്‍ പീഡനങ്ങള്‍ നടത്തിയോ എന്നറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top