ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു; പൊലിഞ്ഞത് മനോജിന്‍റെ ജീവന്‍

ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദത്തുള്ള കെ.മനോജ് ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ്‌ ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരുക്കേറ്റത്. ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.

പലിശസംഘമാണ് അക്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാനോജിന് കടബാധ്യതകള്‍ ഉണ്ടായിരുന്നു. ഇത്തരം സംഘങ്ങള്‍ മനോജിനെ വേട്ടയാടാറുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴല്‍മന്ദം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top