നാഗ്പൂരിൽ ആയുധ നിർമാണശാലയിൽ വന്‍സ്ഫോടനം; എത്ര പേർക്ക് ജീവൻ നഷ്ടമായെന്ന് അറിയാതെ അധികൃതർ

നാഗ്പൂരിനടുത്തുള്ള ഭണ്ഡാരയിലെ ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അരഡസനിലേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെ പത്തരയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.

സത്പുര പർവതനിരകളിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയുടെ എൽടിപി സെക്ഷനിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടം നടക്കുമ്പോൾ സെക്ഷനിൽ 14 ജീവനക്കാർ ജോലി ചെയ്തിരുന്നതായും ഇതിൽ മൂന്ന് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

പത്തോളം ആളുകൾ തകർന്ന മേൽക്കൂരയുടെ അടിയിൽ കുടുങ്ങിയതായിട്ടാണ് നിഗമനം. സ്ഫോടനത്തിൻ്റെ പ്രകമ്പനം അഞ്ച് കിലോമീറ്റർ അകലെ വരെ അനുഭവപ്പെട്ടു. ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top